27 വർഷങ്ങൾക്ക് ശേഷം അധ്യാപകരെ സന്ദർശിച്ച് GVHSS കിഴുപറമ്പിലെ 96/97 ബാച്ചിലെ ‘വിദ്യാർത്ഥികൾ’

'Students' of 96/97 batch of GVHSS Kichuparam visiting teachers after 27 years

 

വർഷങ്ങൾക്ക് മുൻപ് തെക്കൻ ജില്ലകളിൽ നിന്ന് വന്ന് GVHSS കിഴുപറമ്പ് സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകരായ രാധാമണി ടീച്ചർ, ശാന്താമണി ടീച്ചർ, സരോജിനി ടീച്ചർ, സൂസൻടീച്ചർ, രതി ടീച്ചർ എന്നിവരെ 27 വർഷങ്ങൾക്ക് ശേഷം 96/97 ബാച്ചിലെ അനിൽ കുമാർ, സജീവ്, പ്രകാശ്, വിനോദ്കുമാർ, ഹരിദാസൻ, സുധീർ തുടങ്ങിയവർ സന്ദർശിച്ചു. തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, കോന്നി എന്നീ സ്ഥലങ്ങളിലേക്ക് കഴിഞ്ഞ ദിവസമാണ് ഇവർ യാത്ര പോയത്. ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത സന്ദർശനമായിരുന്നു അതന്നും പഴയ വിദ്യാർത്ഥികളെ കണ്ടപ്പോഴുള്ള അവരുടെ സന്തോഷം അളക്കാൻ കഴിയാത്തതായിരുന്നെന്ന് സന്ദർശിച്ചവർ പറഞ്ഞു. കൊച്ചു കുട്ടികൾ വരുന്ന ബസ്സ് കാത്ത് അമ്മമാർ ഇരിക്കുന്നത് പോലെ, തങ്ങളെ കാത്ത് അവർ ഇരിക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷമായന്നും സുധീർ രേഖപെടുത്തുന്നു. സന്തോഷ കണ്ണീരാൽ ഭർത്താവിനോടും മക്കളോടും ചേർന്ന് അവർ ഞങ്ങളെ വീട്ടിൽ സ്വീകരിച്ചിരുത്തി. 18 വർഷം ആ സ്കൂളിൽ പഠിപ്പിച്ച പലരെയും ഓർത്തെടുത്ത് അനുഭവങ്ങൾ പങ്കുവെച്ചു. അത് പോലെ അവർ താമസിച്ചിരുന്ന കുനിയിലെ ഒരോരുത്തരുടെയും കാര്യങ്ങളും അന്വേഷിച്ചു. അവരുടെ അയൽവാസിയും ഈ യാത്രയുടെ കോഡിനേറ്ററുമായ അനിൽകുമാർ എല്ലാവരുടെ വിവരങ്ങളും പറഞ്ഞ് കൊടുത്തു. നല്ല സ്നേഹത്തോടെ അവരുടെ മക്കൾ വന്ന് ഞങ്ങളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുകയും അവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണിച്ച് തരുകയും ചെയ്തു സുധീർ അനുഭവം തുടർന്നു. പഠിക്കുന്ന കാലത്ത് ബേക്ക് ബെഞ്ചിലെ കുസൃതികൾ ഓരോന്ന് ഓർത്തെടുത്ത് സജീവ് പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കനാകാത്ത അനുഭവമായി ഈ സന്ദർശനം മാറിയതായി എല്ലാവരും അഭിപ്രായപെട്ടു.

 

'Students' of 96/97 batch of GVHSS Kichuparam visiting teachers after 27 years

Leave a Reply

Your email address will not be published. Required fields are marked *