ചാലിയാർ സ്പോർട്സ് ഫെസ്റ്റ്: കൊടിയത്തൂർ ഓവറോൾ ചാമ്പ്യൻമാർ, കീഴുപറമ്പ് രണ്ടാമത്
ചാലിയാർ ദോഹ സംഘടിപ്പിച്ച പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ 58 പോയിന്റുകൾ നേടി കൊടിയത്തൂർ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. 55 പോയിന്റുകൾ നേടി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും 37 പോയിന്റുകൾ നേടി ഫറോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 22 പോയിന്റുകൾ വീതം നേടി ചീക്കോടും കടലുണ്ടിയും നാലാം സ്ഥാനം പങ്കിട്ടു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്ത് നേടിയപ്പോൾ രണ്ടാം സ്ഥാനം ഫറോക് പഞ്ചായത്തും മൂന്നാം സ്ഥാനം വാഴയൂരും കരസ്ഥമാക്കി.
ഫൈവ്സ് ഫുട്ബോൾ ഫൈനലിൽ മുഴുവൻ സമയം പിന്നിട്ടപ്പോൾ ചീക്കോടും കൊടിയത്തൂരും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയും പെനാൽറ്റി ഷൂടൗട്ടിൽ 3-1 ന് ചീക്കോടിനെ പരാജയപ്പെടുത്തി കൊടിയത്തൂർ ഫുട്ബോൾ ചാമ്പ്യൻമാരായി. വടംവലി മത്സരത്തിൽ കീഴുപറമ്പിനെ പരാജയപ്പെടുത്തി കൊടിയത്തൂർ വിജയികളായി. ഊർങ്ങാട്ടിരി പഞ്ചായത്തും ചീക്കോട് പഞ്ചായത്തും മൂന്നാം സ്ഥാനം പങ്കിട്ടു. വനിതകളുടെ ഷൂട്ട്ഔട്ട് മത്സരത്തിൽ കീഴുപറമ്പ് ഒന്നാം സ്ഥാനവും കൊടിയത്തൂർ രണ്ടാം സ്ഥാനവും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. പുരുഷൻമാരുടെ 4×100 മീറ്റർ റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്ത് നേടിയപ്പോൾ രണ്ടാം സ്ഥാനം ഫറോക് പഞ്ചായത്തും മൂന്നാം സ്ഥാനം മമ്പാട് പഞ്ചായത്തും കരസ്ഥമാക്കി. വനിതകളും കുട്ടികളുമടക്കം പങ്കെടുത്ത വ്യക്തിഗത ഇനങ്ങളായ ബാസ്കറ്റ് ബോൾ ത്രോ, ബോൾ ഓൺ സ്റ്റമ്പ്, ഓട്ടമത്സരം, ലോങ്ങ് ജമ്പ്, പുരുഷന്മാരുടെ പഞ്ചഗുസ്തി, നീന്തൽ മത്സരം എന്നിവക്ക് കൂടിയുള്ള പോയിന്റുകളുടെ അടിസ്ഥാനത്തിലായിരുന്നു ഓവറോൾ ചാമ്പ്യൻമാരെ കണ്ടെത്തിയത്.
മാർച്ച് പാസ്റ്റോടെ ആരംഭിച്ച പത്താം എഡിഷൻ സ്പോർട്സ് ഫെസ്റ്റിന് ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സി. ടി സിദ്ദീഖ് സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻ ഖത്തർ ചാരിറ്റി പബ്ലിക് റിലേഷൻ മാനേജറും ഖത്തർ എനർജി റിക്രിയേഷണൽ സൂപ്പർവൈസറുമായ ഖാലിദ് അഹമ്മദ് കാസിം അഹമ്മദ് ഫക്രു സ്പോർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. സ്ക്വാഷ് ആൻഡ് ടെന്നീസ് താരം ചാങ് സെർൺ – സിങ്കപ്പൂർ, ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, ഐ സി ബി എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ടൈറ്റിൽ സ്പോൺസർ മറൈൻ എയർ കണ്ടിഷനിങ്ങ് ആൻഡ് റെഫ്രിജറേഷൻ കമ്പനി പ്രൊജക്റ്റ്സ് മാനേജർ ഫാസിൽ, മെയിൻ സ്പോൺസർ എമിടെക് എം ഇ പി മാനേജിങ് ഡയറക്ടർ അനീഷ്, മെഡിക്കൽ പാർട്ണർ റയാദ മെഡിക്കൽ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, മാർക്കറ്റിംഗ് ഹെഡ് അൽത്താഫ്, റേഡിയോ പാർട്ട്നർ റേഡിയോ സുനോ പ്രോഗ്രാം ഹെഡ് നിബു വർഗ്ഗീസ് (അപ്പുണ്ണി), ആർ ജെ അഷ്ടമി, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി സി മഷ്ഹൂദ്, ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ഡിസ്പ്യൂട്ട് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് വാഴക്കാട്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെഎംസിസി പ്രതിനിധി മുസ്തഫ ഏലത്തൂർ, കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി തസീൻ അമീൻ, കെ പി എ ക്യു പ്രസിഡന്റ് അബ്ദുൽ റഹീം, ഐ സി സി വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐസിസി സെക്രട്ടറി, എബ്രഹാം ജോസഫ്, സജീവ് സത്യശീലൻ, ഐ സി ബി എഫ് സെക്രട്ടറി അഹ്മദ് കുഞ്ഞി, അബ്ദു റഹൂഫ് കൊണ്ടോട്ടി അൽവക്ര സ്പോർട്സ് ക്ലബ് ഓപ്പറേഷൻസ് മാനേജർ നബീൽ, താമിർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, ഡോക്ടർ ഷഫീഖ് താപ്പി മമ്പാട്, സാബിഖ് എടവണ്ണ, അഹ്മദ് നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, തൗസീഫ് കാവനൂർ, ഇണ്ണിമോയിൻ കുനിയിൽ, അബ്ദുൽ മനാഫ് എടവണ്ണ, അബ്ദു റഹ്മാൻ മമ്പാട്, ഉണ്ണികൃഷ്ണൻ വാഴയൂർ, റഫീഖ് കാരാട് വാഴയൂർ, സാദിഖ് കൊന്നാലത്ത്, അബ്ദുൽ മനാഫ് കൊടിയത്തൂർ, അക്ഷയ് കടലുണ്ടി, മുനീറ ബഷീർ, ശാലീന രാജേഷ്, മുഹ്സിന സമീൽ, ഷഹാന ഇല്യാസ്, ബുഷ്റ ഫറോക് എന്നിവർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. ട്രെഷറർ ജാബിർ ബേപ്പൂര് നന്ദി പറഞ്ഞു.