എടവണ്ണ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിൽ വഞ്ചിതരായതായി വിദ്യാർത്ഥികളുടെ പരാതി

Students complain of being cheated in Edavanna private nursing institution

 

2022-2024 വർഷത്തെ A N M (Auliary Nurse and Midwife ) കോഴ്‌സ് ആണ് എന്ന് ധരിപ്പിച്ചാണ് വിദ്യാർത്ഥികൾ ഇവിടെ അഡ്മിഷൻ എടുത്തത്. സ്ഥാപനത്തിന്റെ പോസ്റ്റർ, നോട്ടീസ് എന്നിവയിൽ എല്ലാം കോഴ്സ് അത്തരത്തിലാണ് നൽകിയിട്ടുള്ളതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ പഠന കാലാവധി വർഷാവസാനം വിദ്യാർത്ഥികൾക്ക് PCA (PATIENT CARE ASSISTANT ) എന്ന കോഴ്‌സിൻ്റെ സർട്ടിഫിക്കറ്റാണ് നൽകിയത്. എന്നാൽ PCA കോഴ്സ് ഇവിടെ പഠിപ്പിക്കുന്നില്ലന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. 3മാസം പഠിപ്പിക്കേണ്ട ഈ കോഴ്സ് രണ്ട് വർഷം നഴ്‌സിംഗ് ആണ് എന്ന് പറഞ്ഞാണ് തങ്ങളെ വഞ്ചിതരാക്കിയതന്നും വിദ്യാർത്ഥികൾ പറയുന്നു. PCA എന്ന് പറയുന്ന കോഴ്സ് തങ്ങൾ അറിയുന്നത് കഴിഞ്ഞ 2023 ഒക്ടോബർ 16ന് പോസ്റ്റിങ്ങ് പീരിയഡ്ന് ഇറങ്ങിയപ്പോഴാണന്നും അന്ന് ഇത് അറിഞ്ഞ ഉടനെ ഹോസ്പിറ്റലിലെ P R O റസീന എന്നവരെ സമീപിച്ചു കാര്യങ്ങൾ അനേഷിക്കുകയും ചെയ്തന്നും വിദ്യാർത്ഥികൾ വിശദീകരിച്ചു. അതിൽ PRO തന്ന മറുപടി PCA എന്ന സർട്ടിഫിക്കറ്റ്ന് വളരെ വാല്യ ഉള്ളതും പുറത്ത് ജോലി സാധ്യത കൂടുതൽ ആണ് എന്ന് പറഞ്ഞു കൊണ്ട് കുറച്ചു പോസ്റ്ററുകൾ കാണിച്ചു തരുകയും ചെയിതുകൊണ്ട് തങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പിന്നീട് വിദ്യാർത്ഥികൾ ഇതിനെ കുറച്ചു കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും യാതൊരു അംഗീകാരവും നിലവാരം കുറഞ്ഞതുമായ ഈ സർട്ടിഫിക്കറ്റ് തുടർന്ന് നഴ്‌സിംഗ് മേഖലയിൽ വർക്ക് ചെയ്യാൻ പറ്റാതിരിക്കുന്നതുമാണന്ന് മനസ്സിലാക്കി എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് എടവണ്ണ ടൈംസ് ഈ സ്ഥാപനവുമായി ബന്ധപെട്ടെങ്കിലും മീറ്റിംഗുകളുടെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ANM അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ നിയമ സഹായം നൽകണമെന്നും മാനേജ്‌മെന്റ്നെതിരെ പരാതി രജിസ്റ്റർ ചെയ്‌തു ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥികൾ പരാതിയിൽ ആവശ്യപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *