80 സ്ക്വയർ ; മാതൃവിദ്യാലയത്തിന് ഉപഹാരമായി പൂർവവിദ്യാർത്ഥികളുടെ ഓപൺ ഓഡിറ്റോറിയം
ചേന്ദമംഗല്ലൂർ: നാൽപത്തിനാല് വർഷങ്ങൾ മുമ്പ് ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർ ത്ഥികളുടെ സ്നേഹോപഹാരമായി മാതൃവിദ്യാലയത്തിന് ഓപൺ എയർ ഓഡിറ്റോറിയം സമർപ്പിച്ചു.
ചേന്ദമംഗല്ലൂർ ഹൈസ്കൂൾ 1980 SSLC ബാച്ചാണ് ഓഡിറ്റോറിയവും സ്റ്റേജും അടങ്ങുന്ന 80- സ്ക്വയർ സമ്മാനിച്ചത്. ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം.പി 80 ‘സ്ക്വയർ സ്കൂളിന് തുറന്നു കൊടുത്തു. സ്റ്റേജിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവ്വഹിച്ചു. മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയർമാൻ ഡോ: കെ. ആലികുട്ടി അധ്യക്ഷത വഹിച്ചു. ഇ പി മെഹറുന്നീസ അൻവർ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർമാരായ സാറ കൂടാരം, ഗഫൂർ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമർ പുതിയോട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ഇ. അബ്ദുറഷീദ്, മുൻ പ്രിൻസിപ്പൽ ടി. അബ്ദുല്ല മാസ്റ്റർ, ഒ. ശരീഫുദ്ദീൻ, കെ.പി.യു അലി, എം. ബഷീർ മാസ്റ്റർ, ഡോ ഹസ്ബുല്ല, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു. ഓപൺ ഓഡിറ്റോറിയം ഡിസൈൻ ചെയ്ത എഞ്ചിനിയർ ഫാസിൽ അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സ്വാഗതവും കൺവീനർ എ.എം നാദിറ നന്ദിയും പറഞ്ഞു.