കിഴുപറമ്പ അഗതി മന്ദിരം സന്ദർശിച്ച് ഫോസ 2001 ബാച്ച്

PHOSA 2001 visited Kizhuparamba blind home

 

കിഴുപറമ്പ അഗതി മന്ദിരം സന്ദർശിച്ച് PTM ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) 2001 ബാച്ച്. നാൽപതോളം അഗതികൾക്കുള്ള ഒരു നേരത്തെ ഭക്ഷണവും അവർക്ക് ഇഷ്ടപ്പെട്ട സാരി, ചുരിദാർ, ഷർട്ട് ലുങ്കി തുടങ്ങിയ പുതുവസ്ത്രങ്ങളും സമ്മാനിക്കുക എന്നുള്ളതായിരുന്നു പ്രോഗ്രാമിന്റെ മുഖ്യ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. അലക്കുന്ന ഭാഗത്തെ നിലം മണ്ണു നിറഞ്ഞതാകയാൽ ആറാനിടുന്ന വസ്ത്രങ്ങൾ കാറ്റിൽ നിലത്തു വീണ് ചെളി പുരളുന്നതും വീണ്ടും അലക്കേണ്ടി വരുന്നതിന്നാൽ ആ ഭാഗം മുഴുവനായും യുദ്ധകാലാടിസ്ഥാനത്തിൽ ഫോസ കോൺഗ്രീറ്റ് ചെയ്തു കൊടുത്തു. പി ടി എം എച് എസ്‌ 2001 പൂർവ്വ വിദ്യാർത്ഥികളായ ഫൈസൽ കോട്ടമ്മൽ, നസീർ മണക്കാടിയിൽ, ജെസ്നിയ ചെറുവുവാടി, ഷംസു കക്കാട്, നസ്രു കൊടിയത്തൂർ,മുജീബ് , നൗഷീർ, ജലീൽ പരവരി, സജ്‌ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *