സ്റ്റേഷൻ സന്ദർശിച്ച് എടവണ്ണ ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ
എടവണ്ണ : എടവണ്ണ ജി.എം.എല്‍.പി. സ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി എടവണ്ണ ജനമൈത്രി പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. പോലീസിനെയും അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും ചോദിച്ചു മനസിലാക്കി.
നാൽപതോളം പേരടങ്ങിയ സംഘം പോലീസിന്റെ വയലര്‍സ് സെറ്റ്, തോക്ക്, ലാത്തി, വിലങ്ങ്, ലോക്കപ്പ്, തൊണ്ടിമുറി തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജി.ഡി. സേവനം, വയര്‍ലസ് സംവിധാനം എന്നിവയെക്കുറിച്ച് എടവണ്ണ പോലീസ് സ്റ്റേഷനിലെ SCPO സുരേഷ് ബാബു, CPO സുഹൈൽ, വനിതാ പൊലീസ് ഫെബിന എന്നിവര്‍ കുട്ടികള്‍ക്ക് വിശദമായി പറഞ്ഞു കൊടുത്തു. JRC കൺവീനർ പി മുഹമ്മദ് റിസ്വാൻ മാഷ് , അധ്യാപകനായ വി. മുജീബ് PTA വൈസ് പ്രസിഡന്റ് എം.കെ നംഷിദ്, രക്ഷിതാവ് പ്രതിനിധി കെ.ടി രശ്മി, എന്നിവര്‍ നേതൃത്വം നല്കി. സ്കൂള്‍ ലീഡര്‍ നിയ ഫാത്തിമ നന്ദി പറഞ്ഞു.