‘ബത്തക്ക’; ഫ്രറ്റേണിറ്റി ഏറനാട് മണ്ഡലം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ഏറനാട് മണ്ഡലം ഫ്രറ്റേണിറ്റി മൂവ്മെന്റ് കിഴുപറമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. എഴുപതോളം പ്രവർത്തകർ പങ്കെടുത്ത ഇഫ്താർ ചാലിയാർ പാടത്താണ് സംഘടിപ്പിച്ചത്. ഫലസ്തീൻ ഐക്യദാർട്യ പ്രതീകമായ തണ്ണീർമത്തന്റെ പ്രാദേശിക പേരായ ‘ബത്തക്ക’ എന്നാണ് സംഗമത്തിന് പേരായി നൽകിയത്. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ബാദ്ഷ, സെക്രട്ടറി അമാൻ, കോർഡിനേറ്റർ അർഷാദ്, നാജി, ഹിലാൽ, ഇർഫാൻ, ഫലാഹ്, ബാസിത്ത്, ആയിഷ റഷ, മിൻവ, ഹെന്ന, സമ തുടങ്ങിയവർ നേതൃത്വം നൽകി, വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ നാസർ അരീക്കോട്, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്തുള്ള, മെമ്പർ റഫീഖ് ബാബു, ചെറിയാപ്പു മാസ്റ്റർ, അഷ്‌റഫ്, ശിഹാബ്, സിയാദ് തുടങ്ങിയവർ മുഖ്യഅഥിതികളായി.