പ്രളയകാലത്തെ ‘ഹീറോ’ ജൈസൽ സ്വർണം തട്ടിയെടുക്കൽ കേസിൽ അറസ്റ്റിൽ

Jaisal, the 'Hero' of the flood era, was arrested in the gold theft case

 

പ്രളയകാലത്ത് രക്ഷപ്രവർത്തനം നടത്തി വൈറൽ ആയ പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ പി ജൈസൽ (39)  അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണം തട്ടിയെടുക്കൽ കേസിലാണ് ജൈസൽ അറസ്റ്റിലായത്.

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ.

മാർച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലെ പ്രതിയാണ് ജൈസൽ.  കഴിഞ്ഞ ദിവസം തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം ജൈസലിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ജൈസലിനെ റിമാൻഡ് ചെയ്തു,

2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *