വർഷങ്ങൾക്ക് ശേഷം സൗഹ്രദങ്ങളോടൊപ്പം വിഷു ആഘോഷിച്ച് അക്ഷയ്.
കോവിഡും കുടുംബത്തിലെ മരണവുമെല്ലാം ഉണ്ടാക്കിയ വിടവിന് വിരാമമിട്ട് കൊണ്ട് നാല് വർഷങ്ങൾക്ക് ശേഷം അംഗ പരിമിതനും തിരൂരങ്ങാടി പി.എസ്. എം.ഒ. കോളേജ് ഹിസ്റ്ററി പി.ജി. വിദ്യാർത്ഥിയുമായ അക്ഷയും കുടുംബവും ഈ വർഷത്തെ വിഷു ആഘോഷിച്ചത് തന്റെ സൗഹ്രദങ്ങളോടൊപ്പം. തന്റെ വീട്ടിൽ ഒരുക്കിയ വിഷു കണിയും കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് വീട്ടിൽ തയ്യാറാക്കിയ വിഷു സദ്യ കഴിച്ചത് സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരായ സ്നേഹ സൗഹ്രദങ്ങളോടുമൊപ്പമായിരുന്നു. നാലു വർഷത്തിന് ശേഷം ഇങ്ങനെയൊരു വിഷു ആഘോഷം നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് അക്ഷയും പിതാവ് സദാനന്ദനും കുടുംബവും . സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ, റെഡ്ക്രോസ് കൗൺസിലർ
അസൈനാർ എടരിക്കോട്, ഹാരിസ് , ബീരാൻകുട്ടി, നാസർ, സുഭാഷ്, ശിഹാബ്, ഫൈസൽ , ഹൈദ്രു, അബ്ദുൽസലാം
എന്നിവർ സംബന്ധിച്ചു.