രാഹുൽ ഗാസിക്കായി വോട്ടഭ്യർത്ഥിച്ച് ജനപ്രതിനിധികൾ
മുക്കം: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർത്ഥിച്ച് കൊടിയത്തൂരിലെ യു.ഡി.എഫ് ജനപ്രതിനിധികൾ. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളും മത സാംസ്കാരിക രംഗത്തുള്ളവരേയും നേരിൽ കണ്ടാണ് പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അതത് വാർഡുകളും അങ്ങാടികളും കേന്ദ്രീകരിച്ച് സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് മറ്റ് പ്രവർത്തനങ്ങളും നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു, വൈസ് പ്രസി: ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, മുൻ പ്രസി: വി.ഷംലൂലത്ത്, എം ടി റിയാസ്, മജീദ് രിഹ്ല, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി