‘ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ’; ടി ജി നന്ദകുമാർ

'EP Jayarajan-Javadekar meet to settle Lavaline case'; TG Nandakumar

 

ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാർ. ഇ പി ജയരാജൻ ജാവഡേക്കറെ കണ്ടത് പിണറായി വിജയൻറെ അറിവോടെ. ഇ പി ജയരാജന്റെ മകന്റെ ഫ്ളാറ്റിലെ കൂടിക്കാഴ്ച്ചയിൽ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്നും ടി ജി നന്ദകുമാർ പറഞ്ഞു.

ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാണെന്ന് ടി ജി നന്ദകുമാർ. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചാൽ ലാവലിൻ കേസ് ഒത്തുതീർക്കാമെന്ന് വാഗ്‌ദാനം. തന്നോട് അമിത് ഷായാണ് നിർദേശം മുന്നോട്ട് വച്ചത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജൻ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിൻ ഒത്തുതീർക്കുമെന്ന് അറിഞ്ഞപ്പോൾ ഇ പി ജയരാജന് ആവേശമായി. കെ കരുണാകരനെ കോൺഗ്രസിൽ നിന്ന് പുറത്ത് ചാടിക്കാൻ താൻ നീക്കം നടത്തിയിരുന്നു. പിണറായി വിജയൻറെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എൽഡിഎഫിന് തുണയായി.

പാപി പരാമർശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി. ഇ പി ജയരാജൻ വിഷയത്തിൽ ശോഭ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ ചർച്ചയിൽ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *