ആർ. ഇ. സി., മുത്തേരി റോഡ് പാച്ച് വർക്കിന് വന്ന ഉദ്യോഗസ്ഥരെ തടഞ് നാട്ടുക്കാർ; പ്രതിഷേധത്തിനെ തുടർന്ന് റോഡ് ടാർ ചെയ്ത് ഉദ്യോഗസ്ഥർ
കെട്ടാങ്ങൽ: പതിനാറു വർഷത്തിലധികമായി ടാർ ചെയ്ത റോഡിൽ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തുന്നതുമൂലം ഗതാഗതം താറുമാറായതിനാൽ പാച്ചു വർക്കിന് വന്ന കരാറുകാരെയും ഉദ്യോഗസ്ഥരെയും ഈസ്റ്റ് മലയമ്മ പാറമ്മൽ ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനം തടഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ആർ ഇ സി മുത്തേരി റോഡിലാണ് സംഭവം. കുഴിയുള്ളിടത്തും കുഴി ഇല്ലാത്ത ഇടത്തും ഇടയ്ക്കിടെ ബാച്ച് വർക്ക് നടത്തുന്നത് മൂലം വാഹന യാത്ര ദുഷ്കരമായി മാറിയ റോഡാണിത്. പൊറുതി മുട്ടിയ ജനം പാച്ച് വർക്ക് ജോലികൾ തടയുകയും അത്രയും ദൂരം തുടർച്ചയായി റോഡ് പൂർണ്ണമായും ടാർ ചെയ്യുകയാണെങ്കിൽ പണി തുടർന്നാൽ മതി എന്ന് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ കരാറുകാർ ടാർ ചെയ്തു തുടങ്ങി മുക്കാൽ ഭാഗമായപ്പോൾ ചില ഉദ്യോഗസ്ഥരെത്തി നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ജനം പിരിഞ്ഞു പോവാതിരുന്നതോടുകൂടി 150 മീറ്ററോളം റോഡ് പൂർണ്ണമായും ടാർ ചെയ്തു കൊണ്ട് ഉദ്യോഗസ്ഥരും കരാറുകാരും പിൻവാങ്ങി. പ്രതിഷേധത്തിന് ഷെരീഫ് മലയമ്മ, ഷമീർ കുടുക്കിൽ, സക്കീർ വി കെ, സുബൈർ കല്ലിടുമ്പിൽ, ഹമീദ് വി കെ, സലീം കെടി, മൂസ കുട്ടി കെ, സിദ്ദിഖ് പീടിക, കണ്ടി, അസൈൻ പൈറ്റൂളി, സാദിക്കലി പി കെ, റഹീസ് ഇ എം, സഫർനാസ് ടി പി, നിസാർ പൂലോട്ടു, കരീം പൈറ്റൂളി. സജീർ പി തുടങ്ങിയവർ നേതൃത്വം നൽകി