വയനാട് അമ്പലവയലിൽ പുലി; വളർത്തുനായയെ കടിച്ചുകൊണ്ടു പോയി

Tiger in Wayanad Ambala field; The pet dog was bitten and taken away

 

വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതിൽ ആശങ്ക. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീടിന് പുറത്ത് ചങ്ങലയിൽ കെട്ടിയ നായയെയാണ് പുലി കൊണ്ടുപോയത്.

ഇന്ന് പുലർച്ചയാണ് സംഭവം. അടുക്കള ഭാ​ഗത്തെ ശബ്ദം കേട്ട് കേളു പുറത്ത് ഇറങ്ങിയപ്പോൾ പുലി ഓടിമറയുന്നത് കണ്ടിരുന്നു. തുടർന്ന് വീട്ടിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വളർത്തുനായയെ കടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ കൂട് വെച്ച് പിടികൂടണം എന്ന ആവശ്യം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *