900 കണ്ടിയിലേക്ക് പോവുന്ന ജംഗ്ഷന് സമീപത്തെ മാലിന്യം നീക്കം ചെയ്തു.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ 900 കണ്ടിയിലേക്ക് പോവുന്ന ജംഗ്ഷന് സമീപം റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്തു. മാലിന്യ നിക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർക്കും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം നൽകിയിരുന്നു. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ഹരിത കർമ്മസേനയുമാണ് മാലിന്യം നീക്കം ചെയ്തത്. ഈ പ്രദേശത്ത് മാലിന്യ നിക്ഷേപം പാടില്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പരിസരത്തുള്ള കടകൾ നടത്തുന്നവർ, ഡ്രൈവർമാർ, പരിസരവാസികൾ എന്നിവർക്ക് നിർദ്ദേശം നൽകി. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഹർഷൻ എസ്, ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.