‘400 ലധികം സീറ്റുകൾ NDA ക്ക് ലഭിക്കും, ജൂൺ 4ന് മാധ്യമങ്ങൾക്ക് എഴുതേണ്ടി വരും’: പ്രകാശ് ജാവദേക്കർ
കേരളത്തിൽ ചുരുങ്ങിയത് 5 സീറ്റിൽ BJP ജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ. പ്രതീക്ഷിച്ച സീറ്റിൽ എല്ലാം വിജയം നേടും. 20 സീറ്റിലും വിജയപ്രതീക്ഷ എന്നായിരുന്നു കെ സുരേന്ദ്രന്റെ അവകാശവാദം. എന്നാൽ സീറ്റുകളുടെ എണ്ണം കെ സുരേന്ദ്രൻ പറഞ്ഞില്ല. തുടർന്നായിരുന്നു പ്രകാശ് ജാവദേക്കറുടെ തിരുത്ത്.
കോൺഗ്രസ് സിപിഐഎം പ്രവർത്തകർ ബിജെപിക്ക് ഇത്തവണ വോട്ട് ചെയ്തെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ദക്ഷിണ ഇന്ത്യയിൽ നിന്ന് ബിജെപിക്ക് കൂടുതൽ MP മാരുണ്ടാകും. 400 ലധികം സീറ്റുകൾ NDA ക്ക് ലഭിക്കും. ജൂൺ നാലിന് മാധ്യമങ്ങൾക്ക് അത് എഴുതേണ്ടി വരും. ചുരുങ്ങിയത് 5 സീറ്റ് കേരളത്തിൽ നേടുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.
20 % ത്തിന് മുകളിൽ വോട്ടുശതമാനമുണ്ടാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.