PTA ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അനുവദിക്കില്ല: വി ശിവൻകുട്ടി

Collection of large sums in the name of PTA fund will not be allowed: V Sivankutty

 

പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല.

നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആൺ എയിഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

എൻട്രൻസ് കോച്ചിങ് സെന്‍ററുകളിൽ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.അൺ എയ്ഡഡ് സ്കൂളുകളിൽ അമിത ഫീസ് വാങ്ങുന്നെന്നും പരാതിയുണ്ട്. രക്ഷിതാക്കൾക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു.ഫീസ് കുടിശിക ആകുമ്പോൾ ടിസി നൽകാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഈ വിഷയത്തിൽ സർക്കാർ കർശന ഇടപെടൽ നടതതുമെന്നും മന്ത്രി പറഞ്ഞു

വൻ തുക വാങ്ങുന്ന ചില സ്കൂളുകൾ അംഗീകാരം പോലും ഇക്ലാത്തവയാണ്. ചില ആൺ എയ്ഡഡ് സ്ക്കൂളുകൾ ടിസി തടഞ്ഞു വെയ്ക്കുന്നതായി പരാതി ഉണ്ട്. ടിസി ഇല്ലാതെ തന്നെ ഇത്തരം കുട്ടികൾക്ക് എയിഡഡ് സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *