ആനക്കയം പാലിയേറ്റീവ് ക്ലിനിക്ക് നാടിനു സമർപ്പിച്ചു.
ആനക്കയം : ആനക്കയം പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിന്റെ പുതിയ കെട്ടിടം ഇന്നലെ (21.06.24 വെള്ളി) രാവിലെ 9 മണിക്ക് ഇ. ടി മുഹമ്മദ് ബഷീർ. എം. പി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രസിഡന്റ് സി. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചീഫ് ഗസ്റ്റ് അൻവർ കണ്ണീരി ഫാർമസി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. വി മുഹമ്മദാലി സ്വാഗതവും, പി. സുബൈർ ആമുഖ പ്രഭാഷണവും, ടി. അനീസ് മാസ്റ്റർ റിപ്പോർട്ടും, അടോട്ട് ചന്ദ്രൻ (പ്രസിഡന്റ് ആനക്കയം പഞ്ചായത്ത് ), ഡോ: ഷബ്‌ന പർവീൻ (മെഡിക്കൽ ഓഫീസർ ആനക്കയം ), കെ. എം. മുസ്തഫ (സെക്രട്ടറി ജിദ്ദ ആനക്കയം പാലിയേറ്റീവ് കമ്മറ്റി ), കെ. എം. എ ലത്തീഫ് മാസ്റ്റർ, ഡോ. അഷ്‌റഫ് (ജിദ്ദ ആനക്കയം പാലിയേറ്റീവ് കമ്മറ്റി ) തുടങ്ങിയവർ ആശംസയും, ജോജോ മാത്യൂ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഡിമ്പിൾ ടീച്ചർ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, വളന്റിയർമാർ, ജന പ്രതിനിധികൾ, നാട്ടുകൂട്ടം ഭാരവാഹികൾ, പൊതു ജനങ്ങൾ, MIP ഭാരവാഹികൾ, പന്തല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ റൈഞ്ച് റോവർ വിദ്യാർത്ഥികൾ സംബന്ധിച്ചു. ക്ലിനിക്കിന്റെ ഗ്രൗണ്ട് ഫ്ലോർ സ്പോൺസർ ചെയ്ത ജിദ്ദ പാലിയേറ്റീവ് കമ്മറ്റിയുടെ 20 ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികൾ കൈമാറി.
സൗജന്യ സേവനം ചെയ്ത എഞ്ചിനീയർ സുരേഷ് ബാബു, ഇലക്ട്രീഷൻ ഷൌക്കത്തലി എന്നിവർക്ക് മൊമന്റോ നൽകി ആദരിച്ചു. നിലവിൽ ആനക്കയം പഞ്ചായത്തിലെ 23 വാർഡുകളിലെ നാനൂറോളം രോഗികൾക്ക് 3 സെറ്റ് ഹോം കെയർ യൂണിറ്റുകളിലായി വീടുകളിൽ ചെന്ന് പരിചരണം നൽകി വരുന്നുണ്ട്. ഇ. ടി. മുഹമ്മദ് ബഷീർ എം. പി യും, ജിദ്ദ ആനക്കയം പാലിയേറ്റീവ് കമ്മറ്റിയും ഓരോ ഹോം കെയർ വാഹനങ്ങൾ പ്രഖ്യാപിച്ചു. പുതിയ ക്ലിനിക്കിൽ ഡേ കെയർ, ഫിസിയോ തെറാപ്പി, സ്വയം തൊഴിൽ പരിശീലനം എന്നിവയും ലഭ്യമാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.