ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം; കോര്‍ട്ടില്‍ പിടഞ്ഞുവീണ് മരിച്ചു

 

attack

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം. കോർട്ടിൽ പിടഞ്ഞുവീണ ചൈനീസ് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 17കാരനായ ഴാങ് ഷിജി, ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് കോര്‍ട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതികരിച്ചു.attack

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നന്നായി കളിച്ചുകൊണ്ടിരുന്ന താരം പെട്ടെന്ന് വീഴുകയും പിടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷമാണ് ഴാങ് ഷിജി ചൈനയുടെ ജൂനിയര്‍ ടീമില്‍ അംഗമായത്.

ഈ വര്‍ഷമാദ്യം ഡച്ച് ജൂനിയര്‍ ഇന്റര്‍നാഷനല്‍ കിരീടം നേടിയിരുന്നു. താരത്തിന്റെ മരണം ബാഡ്മിന്റന്‍ ലോകത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യന്‍ ബാഡ്മിന്റന്‍ അസോസിയേഷനും ഇന്തോനേഷ്യ ബാഡ്മിന്റന്‍ അസോസിയേഷനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *