ഇനി താഴേക്ക്! സ്വർണ വിലയിൽ വീണ്ടും ഇടിവ്: 760 രൂപ കുറഞ്ഞു

Gold prices hit a record again

സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ൽ എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6400 രൂപയായി. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവൻ വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വർണവിലയിൽ‌ ഇടിവ് തുടരുന്നത്. 2760 രൂപയാണ് ബജറ്റിനു ശേഷം സ്വർണ വിലയിലുണ്ടായ ഇടിവ്.

സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില.

ബജറ്റ് ദിവസം രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുൻപ് 200 രൂപ താഴ്ന്നിരുന്നു. കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വനർണവിലയുടെ കുതിപ്പിന് വലിയൊരു ആശ്വാസം എത്തിയത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *