മുണ്ടക്കൈ ദുരന്തം: ബെയ്‌ലി പാലം നാളെ സജ്ജമാകും; രക്ഷാപ്രവർത്തനം വേഗത്തിലാകും

Mundakai disaster

കല്പറ്റ: ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം നാളെ രാവിലെ സജ്ജമാക്കും. പാലത്തിന്റെ പണി നിലവിൽ പുരോഗമിക്കുകയാണ്. 190 അടി നീളത്തിലാണ് പുഴയ്ക്ക് കുറുകെ പാലം പണിയുന്നത്. 10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ച് സൈന്യത്തിന്റെ എഞ്ചിനിയർ വിഭാഗമാണ് പാലം നിർമിക്കുന്നത്. നിലവിൽ പുഴയുടെ പകുതിയോളം ദൂരം പൂർത്തിയാക്കിയ പാലം നാളെ രാവിലെയോടെ തയാറാകുമെന്നാണ് കരുതുന്നത്.Mundakai disaster

പാലത്തിന്റെ പണി പൂർത്തിയായാൽ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് എളുപ്പത്തിൽ എത്താനാകും. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങി കിടക്കുന്നവരെ വേഗത്തിൽ രക്ഷാപ്പെടുത്താൻ സാധിക്കും. നിലവിൽ പുഴയുടെ മറുവശത്തുനിന്ന് ലഭിക്കുന്ന മൃതദേഹങ്ങൾ ഉൾപ്പടെ വടം ഉപയോഗിച്ചാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപൊയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *