റണ്‍വേട്ടയില്‍ ദ്രാവിഡിനെയും മറികടന്ന് രോഹിത്; ഇന്ത്യ വിജയത്തിലേക്ക്

victory

കൊളംബോ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് രോഹിത് ശർമ. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് പുതിയ നാഴികക്കല്ല് പിന്നിട്ടത്. 340 ഏകദിനങ്ങളിൽ നിന്ന് 10,768 റൺസായിരുന്നു ദ്രാവിഡിന്റെ സമ്പാദ്യം. ഇതാണ് വെറും 264 മത്സരങ്ങൾ കൊണ്ട് രോഹിത് മറികടന്നത്.victory

ഈ പട്ടികയിൽ 18,426 റൺസുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വിരാട് കോഹ്ലിയും മൂന്നാം സ്ഥാനത്ത് സൗരവ് ഗാംഗുലിയുമാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 15,000 റൺസ് തികക്കുന്ന രണ്ടാമത്തെ ഓപ്പണർ എന്ന നേട്ടം രോഹിത് ആദ്യ ഏകദിനത്തിൽ സ്വന്തമാക്കിയിരുന്നു.

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ വിജയത്തിലേക്ക് കുതിക്കുകയാണ് ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ 80 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമയും 25 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.

Leave a Reply

Your email address will not be published. Required fields are marked *