ധോണിയില്ല, രോഹിതുണ്ട്; ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാർത്തിക്ക്

Dinesh Karthik

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്. കാർത്തിക്കിന്റെ ടീമിൽ ഇന്ത്യക്ക് രണ്ട് ലോക കിരീടങ്ങൾ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണിയില്ല. അതേ സമയം നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയുമൊക്കെ ടീമിൽ ഉണ്ട്.Dinesh Karthik

അഞ്ച് ബാറ്റർമാരും രണ്ട് ഓൾ റൗണ്ടർമാരും രണ്ട് സ്പിന്നർമാരും രണ്ട് പേസർമാരും അടങ്ങുന്നതാണ് കാര്‍ത്തിക്കിന്‍റെ ടീം. ക്രിക് ബസിന് നൽകിയ അഭിമുഖത്തിലാണ് തനിക്കൊപ്പം കളിച്ച താരങ്ങളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇലവനെ കാർത്തിക്ക് തെരഞ്ഞെടുത്തത്.

വിരേന്ദർ സെവാഗും രോഹിത് ശർമയുമാണ് കാരർത്തിക്കിന്റെ ടീമിലെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തണ്ടുൽക്കറാണ് നാലാ നമ്പറിൽ. അഞ്ചാം നമ്പറിൽ വിരാട് കോഹ്ലിയും ആറാ നമ്പറിൽ യുവരാജ് സിങ്ങിനെയുമാണ് കാർത്തിക്ക് തെരഞ്ഞെടുത്തത്. രവീന്ദ്ര ജഡേജയാണ് എട്ടാം സ്ഥാനത്ത്. ആർ.അശ്വിൻ, അനിൽ കുബ്ലേ, ജസ്പ്രീത് ബുംറ, സഹീർ ഖാൻ, എന്നിവരെ കൂടാതെ 12ാമനായി ഹർഭജൻ സിങ്ങും കാർത്തിക്കിന്റെ ടീമിലുണ്ട്.

ദിനേശ് കാർത്തിക്കിന്റെ ഓൾ ടൈം ഇലവൻ: വിരേന്ദർ സെവാഗ്, രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അനിൽ കുബ്ലേ, ജസ്പ്രീത് ബുംറ, സഹീർ ഖാൻ, ഹർഭജൻ സിങ്

Leave a Reply

Your email address will not be published. Required fields are marked *