മഞ്ചേരി വീമ്പൂർ മുട്ടിപ്പടി ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
മഞ്ചേരി വീമ്പൂർ മുട്ടിപ്പടി ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണന്ത്യം. മഞ്ചേരി മഞ്ഞപെറ്റ സ്വദേശി അലവിയുടെ മകൻ അബ്‌ദുൽ സത്താർ (43) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടിയിലേക്ക് പോവും വഴി വീമ്പൂർ മുട്ടിപടിയിൽ വെച്ചാണ് ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറെ ഗുരിതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷപെടുത്താൻ സാധിച്ചില്ല.