‘ട്രെയിനിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് ഫോട്ടോ എടുത്തത്’;13 കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ പറ്റിയുള്ള നിർണായക വിവരം പൊലീസിന് കൈമാറി യുവതി. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ബബിത എന്ന യുവതി പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി.
ഉച്ചക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്ന് ട്രെയിനിൽ കറയുമ്പോൾ ട്രെയിനിലുണ്ടായിരുന്ന കുട്ടിക്കരയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കുട്ടിയെ ശ്രദ്ധിച്ചത്. കുട്ടി വിങ്ങിക്കരയുന്നത് പോലെ ഫീൽ ചെയ്തിരുന്നു. കുട്ടികളെ കാണാതായെന്നുള്ള വാർത്തകൾ കേട്ടിട്ടുള്ളതുകൊണ്ടാണ് ഒരു ഫോട്ടോ എടുത്തുവെച്ചതെന്ന് ബബിത പറഞ്ഞു.
Also Read : കാണാതായ കുട്ടി കന്യാകുമാരിയിൽ? പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്
കുട്ടിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഒറ്റക്കാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ സംശയമുണ്ടായിരുന്നു. പടം എടുത്തത് തന്നെ കുട്ടിക്ക് ഇഷ്ടമായില്ല എന്ന് എനിക്ക് മനസിലായി. കുട്ടിയുടെ കൈയിൽ ബാഗുണ്ടായിരുന്നു. വീട്ടിൽ നിന്നാണ് വന്നതെന്ന് മനസിലായി. പിന്നെ കുട്ടിയുടെ പെരുമാറ്റം കണ്ടപ്പോൾ സ്ഥിരം യാത്രം ചെയ്യുന്ന ഒരാളെപ്പോലെയാണ് തോന്നിയതെന്നും യുവതി പറഞ്ഞു.
13കാരി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ കുട്ടിയെ ഓട്ടോഡ്രൈവർമാർ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് കേരളം പൊലീസിന്റെ പരിശോധന.