കർദിനാൾ ആലഞ്ചേരിക്കെതിരെ പ്രതിഷേധം; സീറോ മലബാർ അസംബ്ലിയിൽ നിന്ന് വിശ്വാസികൾ ഇറങ്ങിപ്പോയി

Assembly

കോട്ടയം: സീറോ മലബാർ അസംബ്ലിയിൽ ആർച്ച് ബിഷപ്പ് കർദിനാൾ ആലഞ്ചേരിക്കെതിരെ പ്രതിഷേധം. കർദിനാൾ ആലഞ്ചേരിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പരിപാടിയിൽ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ ഇറങ്ങിപോയി.Assembly

എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്ന് പങ്കെടുക്കുന്ന മുഴുവൻ പ്രതിനിധികളും ഒപ്പിട്ട മുൻകൂർ നോട്ടീസ് മേജർ ആർച്ച് ബിഷപ്പിന് കൈമാറിയ ശേഷമായിരുന്നു പ്രതിഷേധം. അസംബ്ലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം.

ഏകീകൃത കുറുബാന അടക്കുമുള്ള വിഷയങ്ങളിൽ അങ്കമാലി-എറണാകുളം അതിരൂപത കർദിനാൾ ആലഞ്ചേരിക്കെതിരെ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പാലായിൽ നടന്ന പരിപാടിയിൽ ഇദ്ദേഹത്തിനെതിരെ വിശ്വാസികൾ പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *