സിദ്ദിഖിനെതിരെ യുവനടി പരാതി നൽകി

 

complaint

കൊച്ചി: നടൻ സിദ്ദിഖിനെതിരെ യുവനടി പൊലീസിൽ പരാതി നൽകി. ഡിജിപിക്ക് ഇ മെയിൽ മുഖേനയാണ് പരാതി നൽകിയത്. സിദ്ദിഖ് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്. പരാതി ഉടൻ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു.complaint

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചൂവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നും നടി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തുകയുണ്ടായി.

നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു എല്ലാവരുടേയും പ്രതികരണം. നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ഒരു സംവിധാനവും കൂടെയുണ്ടായിരുന്നില്ല. കുടുംബം മാത്രമാണ് കൂടെയുണ്ടായിരുന്നത്. 21ാം വയസിൽ നടന്ന സംഭവമുണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ താര സംഘടനയായ അമ്മയിലെ പദവിയിൽ നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *