കൗൺസിലറെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി
മുക്കം ; ബിവറേജ് ഔട്ട്ലെറ്റ് അവിശ്വാസപ്രമേയ ചർച്ചാ ദിവസം നടന്നത് നാടകീയ രംഗങ്ങൾ. രാവിലെ 10 മണിക്ക് നടന്ന യോഗത്തിൽ യുഡിഎഫ് കൗൺസിലറായ രാജൻ എടോനി പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് അംഗങ്ങൾ വരെ യോഗത്തിന് എത്തിയില്ലെന്ന പ്രചരണവുമായി സിപിഎം രംഗത്തെത്തുകയും ചെയ്തു. എന്നാൽ കൗൺസിലർ വൈകിയത് സിപിഎം പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം അള്ളൂ വച്ച് പഞ്ചറാക്കിയതിനാലാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത് എത്തി.
രാവിലെ വാഹനവുമായി ഇറങ്ങവേയാണ് ചകിരിയിൽ പതിച്ച നിലയിലുള്ള ആണി ടയറിൽ കുത്തി കയറിയത്. കൗൺസിൽ യോഗത്തിന് എത്തിയ ലീഗ് വിമതനായ അബ്ദുൽ മജീദിനെ സിപിഎം പ്രവർത്തകർ പോലീസ് നോക്കിയിരിക്കെ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായിയെന്നും പറഞ്ഞു.