മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

Vishnujit, who was missing from Malappuram, was found

 

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്ത് എന്ന യുവാവിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ഈ മാസം 4നാണ് വിഷ്ണുജിത്തിനെ കാണാതായത്.

വിവാഹം നടക്കാനിരിക്കെയാണ് വരനായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. വിവാഹച്ചെലവുകൾക്ക് പണം വാങ്ങനായി പാലക്കാട് പുതുശ്ശേരിയിലെ സുഹ്ർത്തിൻ്റെ അടുത്തേക്ക് ഈ മാസം നാലിനാണ് വിഷ്ണു ജിത്ത് പോയത് . പിന്നീട് തിരിച്ചു വന്നിട്ടില്ല.

നാലാം തിയതി വൈകുന്നേരം എട്ട് മണിയോടെ വിഷ്ണുജിത്ത് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്തദിവസം മടങ്ങിവരാമെന്നുമാണ് വിഷ്ണുജിത്ത് പറഞ്ഞത്. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് വിഷ്ണുജിത്തിന്‍റെ ഫോൺ വീണ്ടും ഓൺ ആയത്. വീട്ടുകാർ വിളിച്ചപ്പോൾ ആദ്യം സുഹൃത്ത് ശരത്താണ് ഫോൺ എടുത്തത്. എന്നാൽ വീണ്ടും ഫോൺ ഓഫ് ആവുകയായിരുന്നു. ഊട്ടി കൂനൂർ ആണ് ലൊക്കേഷൻ കാണിച്ചത്. പ്രദേശം കേന്ദ്രീകരിച്ച് പൊലീസ് വ്യാപക പരിശോധന നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *