സൗദിയിൽ പൊതുയിടങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമാകുംവിധം പെരുമാറിയാൽ പിഴ ഒടുക്കേണ്ടി വരും

Saudi Arabia

റിയാദ്: പൊതു സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമാകുംവിധം പെരുമാറിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇത്തരം പെരുമാറ്റങ്ങൾക്ക് അയ്യായിരം റിയാൽ വരെ പിഴ ഈടാക്കും. സൗദി പബ്ലിക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ്. പൊതു അഭിരുചി സംരക്ഷണ നിയമാവലിയുടെ ഭാഗമായാണ് മുന്നറിയിപ്പ്.Saudi Arabia

പൊതുസ്ഥലങ്ങളിൽ എത്തുന്നവരെ മാനിക്കണം. ഇതിന് വിരുദ്ധമായി പെരുമാറിയാൽ നിയമ ലംഘനമായി കണക്കാക്കും. സന്ദർശകരെ ഉപദ്രവിക്കുന്നതോ, ഭയപ്പെടുത്തുന്നതോ ആയ വാക്കോ, നോട്ടമോ, പ്രാങ്കുകളോ, കയ്യേറ്റമോ അനുവദിക്കില്ല. പൊതു ഇടങ്ങളിൽ ശാന്തിയും, ജനങ്ങളുടെ സുരക്ഷയും പരിരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സൗദി അറേബ്യയുടെ ദേശീയദിനാവുമായി ബന്ധപ്പെട്ട് ദേശീയ പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും മുന്നറിയിപ്പുകൾ നൽകിയിരുന്നു.ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്. നിറം മങ്ങിയതോ, വൃത്തി ഹീനമോ ആയ പതാകകൾ ഉപയോഗിക്കാൻ പാടില്ല. പതാകയെ വാണിജ്യപരമായ പരസ്യത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *