മാനവീയതയുടെ രുചിരുചാരുതകളോടെ ബെനിഗൻസ് 5.0
പെരിന്തൽമണ്ണ: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് ഫുഡ് ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അഞ്ചാമത് ഇന്റർ കോളേജ് ഭക്ഷ്യ മേള, ബെനിഗൻസ് 5.0. ഫുഡ് ടെക്നോളജി വിഭാഗം മേധാവി ബാസില പി. സ്വാഗതം പറയുകയും പ്രിൻസിപ്പൽ ഡോ. സി. സൈദാലവി അധ്യക്ഷത വഹിക്കുകയും ചെയ്തു.
മേളയുടെ ഉദ്ഘാടനം എം.ഇ.എസ് സ്വയംഭരണ കോളജുകളിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൽ റഹിം ഫസൽ നിർവഹിച്ചു. മുഖ്യാതിഥിയായിരുന്ന ലൈഫ്സ്റ്റൈൽ വ്ളോഗർ ബാലറാം മേനോൻ പരിപാടിക്ക് ആകർഷണകേന്ദ്രമായി. എം.ഇ.എസ് കോളജിന്റെ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ കെ.എം.ടി. ഉണ്ണീൻകുട്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗം ഉമ്മർ തയ്യിൽ, സൂപ്രണ്ടന്റ് സൈദലവി പാലൂർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ഫാസിൽ സി.കെ. നന്ദി പ്രകാശിപ്പിച്ചു.
11 മത്സരങ്ങളുമായി വിപുലമായ പരിപാടിയായ ഈ മേളയിൽ 16 കോളജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഓരോ മത്സരത്തിനും ക്യാഷ് പ്രൈസും വിതരണം ചെയ്തിരുന്നു. ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് എംഎസ് ടി എം പെരിന്തൽമണ്ണ ആയിരുന്നു, ആദ്യ റണ്ണർ അപ്പ് അൽജാമിയ കോളേജ് പെരിന്തൽമണ്ണ എന്നിവരായി.