‘നേരിട്ടത് ക്രൂരമായ മാനസിക പീഡനം’; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ
ആലപ്പുഴ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെയാണ് നവീൻ ബാബു ഈ ലോകത്തോട് വിട പറഞ്ഞതെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.Sudhakaran
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ പരസ്യമായി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പി.പി ദിവ്യയുടെ അപക്വമായ ഇടപെടലാണ് നവീൻ ബാബുവിന്റെ മരണത്തിന് കാരണമായതെന്ന് സിപിഎം നേതാക്കൾ തന്നെ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.