ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലിനും മഴയ്ക്കും സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ഹജർ മലനിരകളിലും ദോഫാർ ഗവർണറേറ്റും ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. വ്യത്യസ്ത തോതിലുള്ള മഴയും വെള്ളപ്പൊക്കവും കാറ്റുമൊക്കെയുണ്ടാകും. സൗത്ത് ബാത്തിന, ദാഖിലിയ, നോർത്ത് ഷർഖിയ, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിലും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഗവർണറേറ്റുകളിലെ മലയോര -മരുഭൂമി പ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.Met Office
ഒക്ടോബർ 18, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെയാണ് മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഒമാനിലുടനീളം ചിതറിക്കിടക്കുന്ന മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്. ഒമാൻ കാലാവസ്ഥാ നിരീക്ഷണം അനുസരിച്ച്, 20-45 മില്ലിമീറ്റർ വരെ മഴയുണ്ടാകും. ആലിപ്പഴ വർഷത്തിനും 15-35 നോട്ട്സ് വേഗതയിലുള്ള സജീവമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, ദൂരക്കാഴ്ച കുറവ്, കാറ്റ്, വാദികളിലെ വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കാൻ താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു