രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം തടയും – വി. ഡി സതീശൻ

V. D. Satheesan

കോഴിക്കോട് : രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്ത്‌ തോൽപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി. പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. V. D. Satheesan

‘മതത്തിന്റെ യഥാർത്ഥ മുഖം പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. ഇത്തരം ധർമ്മ സ്ഥാപനങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ നീക്കത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് തടയുമെന്ന്’ പ്രതിപക്ഷനേതാവ് പറഞ്ഞു.

‘രാജ്യത്തെ വഖഫ് നിയമങ്ങൾ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയുമെന്നും വി. ഡി സതീശൻ പ്രഖ്യാപിച്ചു. മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫാസിസ്റ്റ് ശക്തികൾ കടന്നുവരാനുള്ള ഏത് നീക്കത്തെയും ഒന്നിച്ചു നേരിടണമെന്നും ഇക്കാര്യത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ഒട്ടേറെ കടമകൾ നിറവേറ്റാനുണ്ടെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി സെക്രട്ടറി കെ. പി നൗഷാദലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് മുജാഹിദ് സെന്ററിൽ എത്തിയ പ്രതിപക്ഷനേതാവിനെ കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി. പി അബ്ദുല്ലകോയ മദനി, ജില്ലാ പ്രസിഡന്റ്‌ സി. മരക്കാരുട്ടി, മീഡിയ കോ ഓർഡിനേറ്റർ നിസാർ ഒളവണ്ണ, അബ്ദുസലാം വളപ്പിൽ, മുസ്തഫ പുതിയറ, കെഎൻഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി തുടങ്ങിയവർ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *