പിതാവ് മതപരിവർത്തനത്തിന് ശ്രമിച്ചു; ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കി ഖാർ ജിംഖാന ക്ലബ്ബ്

Rodrigues

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ ഏറ്റവും പഴയ ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന. ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ക്ലബ്ബിനെ ഉപയോഗിച്ചു എന്ന് ക്ലബ്ബ് അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി. Rodrigues

ഞായറാഴ്ച മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ജെമീമയുടെ അംഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്. ക്ലബ്ബിൻ്റെ ഭരണഘടന മതപരമായ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ഇവാൻ മതപരമായ പരിപാടികൾ നടത്താൻ ക്ലബ്ബ് പരിസരം ഉപയോഗിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ആരോപണം. 2023-ലാണ് ജെമീമയ്ക്ക് ഖാർ ജിംഖാന ക്ലബ്ബിൽ മൂന്ന് വർഷത്തെ ഓണററി അംഗത്വം ലഭിച്ചത്.

ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധമുള്ള ഇവാൻ റോഡ്രിഗസ് ഒന്നര വർഷത്തിനിടെ നിരവധി പരിപാടികൾക്കായി ക്ലബ്ബിൻ്റെ പ്രസിഡൻഷ്യൽ ഹാൾ ബുക്ക് ചെയ്തതായി കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ഈ കാലയളവിൽ 35 മതപരമായ സമ്മേളനങ്ങൾ ഈ ഹാളിൽവച്ച് നടന്നു. തുടർന്നാണ് 2024 ഒക്ടോബർ 20-ന് നടന്ന പൊതുയോഗത്തിൽ ക്ലബ്ബ് അംഗങ്ങൾ പ്രമേയം പാസാക്കി ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കിയത്. സംഭവത്തിൽ ക്രിക്കറ്റ് താരവും പിതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *