ഓവറോൾ ട്രോഫി നഷ്‌ടപ്പെട്ടു; മുക്കം ഉപജില്ലാ കലോത്സവത്തിലെ വിധിനിർണയത്തിൽ പിഴവ് ആരോപിച്ച് വിദ്യാർഥികളുടെ പട്ടിണി സമരം

Lost the overall trophy; Students on hunger strike alleging a mistake in the judging of Mukkam Upazila Kalothsavam

 

കോഴിക്കോട്: മുക്കം ഉപജില്ലാ കലോത്സവത്തിലെ വിധിനിർണയത്തിലെ പിഴവാരോപിച്ച് വിദ്യാർഥികളുടെ പട്ടിണി സമരം. നീലേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ വിധി നിർണയത്തെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിധി നിർണയത്തിലെ പിഴവ് മൂലം മുക്കം ഉപജില്ലാ കലോത്സവത്തിലെ ഓവർ ഓൾ ട്രോഫി നഷ്‌ടപ്പെട്ടുവെന്നാരോപിച്ചാണ് പ്രതിഷേധം.

Also Read : മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്: രണ്ട് സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലടിച്ചു

കഴിഞ്ഞ ദിവസം ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ ചാമ്പ്യൻ ഷിപ്പ് പങ്കുവെച്ചത് കയ്യാങ്കളിയിൽ എത്തിയിരുന്നു. നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളും, ആതിഥേയരായ കൊടിയത്തൂർ പി ടി എം ഹയർ സെക്കണ്ടറി സ്‌കൂളും തമ്മിൽ ഉണ്ടായ പോയിന്റ് തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വിധി നിർണയത്തിൽ പി ടി എം സ്‌കൂൾ കൃത്രിമം കാണിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയതെന്നായിരുന്നു നീലേശ്വരം സ്‌കൂളിന്റെ ആരോപണം.

ഇരു സ്‌കൂളുകൾക്കും പോയിന്റ് വീതിച്ചു നൽകി പ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചെങ്കിലും നീലേശ്വരം സ്‌കൂൾ വിസമ്മതിച്ചു. സ്‌കൂൾ അധികൃതർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചത്തോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ കയ്യാങ്കളി അധ്യാപകരും ഏറ്റെടുത്തതോടെ വലിയ സംഘർഷത്തിൽ കലാശിച്ചു. കലോത്സവത്തിന്റെ തുടക്കം മുതൽ തന്നെ വിധി നിർണയത്തിൽ പരാതികൾ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *