1444 രൂപക്ക് ടിക്കറ്റ്; ഫ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: വിമാന ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പസ്ര് ലൈറ്റ് ഓഫർ പ്രകാരം 1444 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.Air India Express
നവംബർ 13ന് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനകൂല്യം ലഭിക്കുക. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രക്കാണ് ഈ ഓഫർ. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്താൽ സർവീസ് ചാർജും ഉണ്ടായിരിക്കുന്നതല്ല. 1599 രൂപ മുതലുള്ള എക്സ്പ്രസ് വാല്യു ഓഫറും എയർ ഇന്ത്യ നൽകുന്നുണ്ട്.
എക്സ്പ്രസ് ലൈറ്റ് പാക്കേജ് പ്രകാരം മൂന്ന് കിലോഗ്രാമാണ് കാബിൻ ബഗ്ഗേജായി കൊണ്ടുപോകാനാകുക. ആഭ്യന്തര ടിക്കറ്റിൽ 1000 രൂപ അധികം നൽകിയാൽ 15 കിലോ ചെക്കിൻ ബഗ്ഗേജ് സൗകര്യമുണ്ടാകും. അന്താരാഷ്ട്ര ടിക്കറ്റിൽ 1300 രൂപക്ക് 20 കിലോഗ്രാം ലഭിക്കും.
ബിസിനസ് ക്ലാസിന് 25 ശതമാനം ഡിസ്കൗണ്ടും ലോയൽറ്റി അംഗങ്ങൾക്ക് അധിക ആനുകൂല്യങ്ങളുമുണ്ട്. പതിവ് യാത്രക്കാർക്ക് പ്രീമിയം ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, എക്സ്പ്രസ് സർവീസ് എന്നിവയിൽ 25 ശതമാനം ഇളവും ലഭ്യമാണ്.