റിയാദിൽ താമസ സ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികളടക്കം ആറുപേർ മരിച്ചു
റിയാദിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ രണ്ടു മലയാളികളടക്കം ആറു പേര് മരിച്ചു. റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് ഷോട്സർക്യൂട്ടുണ്ടായത്. മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35), വളാഞ്ചേരി സ്വദേശി തറക്കൽ അബ്ദുൽ ഹക്കീം (31) എന്നിവരാണ് മരിച്ചത്.
ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളാണ് മറ്റുള്ളവർ എന്നാണ് വിവരം. കൂടുതൽ മലയാളികൾ ഉണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഒന്നരക്കാണ് അപകടം. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് എല്ലാവരും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. മരിച്ചത് നാല് മലയാളികളെന്നാണ് സാമൂഹ്യ പ്രവർത്തകർക്ക് ആദ്യം വിവരം ലഭിച്ചിരുന്നത്.
Fire at residence in Riyadh;