താനൂര്‍ ബോട്ടപകടം; ബോട്ടിന് രജിസ്ട്രേഷനില്ല
താനൂർ: താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങള്‍. അപകടമുണ്ടായ അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല. രജിസ്ട്രേഷന് പൂര്‍ത്തിയാക്കും മുന്‍പാണ് ബോട്ട് യാത്ര നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു.പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.
അതേസമയം പൂരപ്പുഴ ഭാഗത്ത് ഇന്നലെ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്നും അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും മന്ത്രി കെ. രാജന് അറിയിച്ചു. ടിക്കറ്റ് എടുത്തവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കാണാതായവരെ കുറിച്ച് അറിയാൻ മറ്റുമാർഗം ഇല്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: താനൂര്‍ ബോട്ടപകടം; മരണം സ്ഥിരീകരിച്ചവര്‍
22 പേരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്ലാൻഡിക്ക ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ബോട്ടപകടത്തിന്റെ പശ്ചത്താലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Pingback: ‘രണ്ടു കുഞ്ഞുങ്ങളെ രക്ഷിക്കാനായി, എന്റെ കുഞ്ഞിനെ മാത്രം....’ - മകളെ രക്ഷിക്കാനാകാത്തതിന്റെ വേദന