എസ്.കെ.എസ്.എസ്.എഫ് സലാലയിൽ ‘കുരുന്നു കൂട്ടം’ സംഘടിപ്പിച്ചു

Salalah

സലാല: എസ്.കെ.എസ്.എസ്.എഫ് വിദ്യർത്ഥികൾക്കായി സലാലയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘കുരുന്നുകൂട്ടം’ എന്ന പേരിൽ പബ്ലിക് പാർക്കിലാണ് മുഴുദിന പരിപാടി സംഘടിപ്പിച്ചത്. എസ്.ഐ.സി ട്രഷററായ വി.പി.അബ്ദുസ്സലാം ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ ആറ് വരെ ക്ലാസ്സുകളിലെ കുട്ടികൾ സബ് ജൂനിയർ ,ജൂനിയർ ,സീനിയർ വിഭാഗങ്ങളിലാണ് മത്സരിച്ചത്. ടീം ,വ്യക്തിഗത ഇനങ്ങളിൽ കളറിംഗ്, ഗെയിംസ്, ക്വിസ് മത്സരം എന്നിവയാണ് പ്രധാനമായും നടന്നത്. ഓരോ വിഭാഗത്തിലും ബോയ്‌സിലും ഗേൾസിലും കൂടുതൽ പോയന്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഓവറോൾ ട്രോഫി സമ്മാനിച്ചു.Salalah

കെ.എം.സി.സി ഭാരവാഹികളായ റഷീദ് കൽപറ്റ, ഷബീർ കാലടി, ഹമീദ് ഫൈസി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുല്ലത്തീഫ് ഫൈസി , അബ് ദുല്ല അൻവരി, റഹ് മത്തുല്ല മാസ്റ്റർ , ഷുഹൈബ് മാസ്റ്റർ , എന്നിവർ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് എക്‌സ്‌ക്യൂട്ടീ വ കമ്മിറ്റിയംഗങ്ങൾ പരിപാടിക്ക് നേത്യത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *