സ്കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ വാഹനം തട്ടി; ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: സ്കൂൾ വാൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് എരിമയൂർ ചുള്ളിമട വട്ടോട്ടിൽ കൃഷ്ണദാസിന്റെ മകൾ തൃതിയ (6) ആണ് മരിച്ചത്. സ്കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ വാഹനം തട്ടിയായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Also Read : 15 മാസമായിട്ടും പ്രസവിക്കാത്ത ഗര്‍ഭിണികള്‍; മാന്ത്രിക ഗര്‍ഭധാരണത്തിന്‍റെ നടുക്കുന്ന കഥ
ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്. സ്കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് മുന്നോട്ടെടുത്ത വാൻ തട്ടി കുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.