നെടുമ്പാശ്ശേരിയിലും എറണാകുളം സൗത്തിലും വൻ തീപിടുത്തം
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി. ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.
അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.
അതിനിടെ കൊച്ചിയിൽ ആക്രിക്കടയിലും വൻ തീപിടുത്തമുണ്ടായി. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോയെന്ന് സംശയമെന്ന് സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ് പറയുന്നു.തീപിടുത്തത്തിനു മുൻപ് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി കടയുടമയുടെ മാതാവ് സരസ്വതി പറഞ്ഞു.
പുലർച്ചെ 2.30നും 3 നും ഇടയിലാണ് തീപിടുത്തം ഉണ്ടായിയതെന്ന് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു. 30 വർഷമായി ആക്രിക്കച്ചവടം ചെയ്യുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകൾ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുവെന്നും
അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.