കിഴുപറമ്പ റീസർവേ കുനിയിലെ വൃദ്ധ ദമ്പതികൾക്ക് ദുരിതമാക്കിയിയെന്ന് കോൺഗ്രസ്സ്
കിഴുപറമ്പ: റീ സർവേ പ്രകാരം കുനിയിൽ പെരുംകടവ് പാലം വരെയുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പ്രവർത്തി തനിച്ച് താമസിക്കുന്ന വയോവൃദ്ധ ദമ്പതികളെ ദുരിതക്കയത്തിലാഴ്ത്തിയെന്ന് കിഴുപറമ്പ കോൺഗ്രസ്സ് കമ്മിറ്റി.
ദളിത് കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ. ശ്രീധരനും ഭാര്യയുമാണ് ഈ വീട്ടിലെ താമസക്കാർ. ഹൃദ്രോഗിയായ കെ. ശ്രീധരനും ഭാര്യക്കും പരസഹായമില്ലായത്തെ വീടിന്റെ ഉമ്മറത്ത് നിന്ന് റോഡിലേക്കിറങ്ങാനോ വീട്ടിലേക്ക് കയറാനോ കഴിയാത്ത ദുരവസ്ഥയിലാണുള്ളത്. അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് ഉമ്മറത്തു നിന്ന് പുറത്തേക്കിറങ്ങിയ ഭാര്യ വീദിന്റെ സ്റ്റെപ്പിനോട് ചേർന്ന മണ്ണ് ഇളകി റോഡിലേക്ക് വീഴുകയും പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
നിത്യ രോഗികളായ ഈ വൃദ്ധ ദമ്പതികൾക്ക് വീട്ടിലേക്ക് കയറാനും ഇറങ്ങാനുമുള്ള പടികളും സംരക്ഷണ ഭിത്തിയും നിർമ്മിച്ച് നൽകാൻ മാനുഷിക പരിഗണന വച്ച് ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടെന്ന് തയ്യാറാവണമെന്ന് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ ആവശ്യപ്പെട്ടു.