തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം

drowned

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തിൽ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും പതിനൊന്നു മണിയോടെയാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്.drowned

ആഴം കൂടുതലായതിനാൽ ആളുകൾ കുളിക്കാനിറങ്ങാതിരിക്കാൻ കുളത്തിന് ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. 12 മണിയോടെ ഇവർ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും രണ്ടു പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *