മുണ്ടക്കൈക്ക് ആശ്വാസമില്ല; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ സർക്കാർ

Mundakai

ന്യൂഡൽഹി: മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ. പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്‌സഭയിൽ പരാമർശിച്ചില്ല. ദുരന്തനിവാരണ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനിടെ വയനാട് പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ബിൽ അവതരിപ്പിച്ച മന്ത്രി വയനാടിനായി ഒന്നും നൽകിയില്ല.Mundakai

വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാർ നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. അനുഭാവ പൂർവം പ്രതികരിക്കാമെന്ന നിലപാടാണ് അദ്ദേഹം അന്ന് സ്വീകരിച്ചിരുന്നത്. വയനാടിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കിയാണ് ആഭ്യന്തര സഹമന്ത്രി ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *