ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചിച്ചു
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരുടെ മാതാവായ പുറയത്തു സീതാ ലക്ഷ്മി ടീച്ചറുടെ നിര്യാണത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസി. പ്രദീപ് നെന്മാറ, ജോ. ജന. സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളും അനുശോചിച്ചു. പരേതയുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതായും, കുടുംബത്തിൻറെ വേദനയിൽ പങ്ക് ചേരുന്നതായും ഭാരവാഹികളം മാനേജിങ് കമ്മിറ്റി അംഗങ്ങളും പറഞ്ഞു.Sharjah