സുരക്ഷ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറി; മലയാളിയെ സൗദിയിൽ നിന്ന് നാടുകടത്തി

Saudi

ദമ്മാം: സുരക്ഷാ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി യുവാവിനെ സൗദിയിൽ നിന്ന് നാടുകടത്തി. കോഴിക്കോട് സ്വദേശിയെയാണ് ദമ്മാമിലെ അൽകോബാറിൽ നിന്ന് നാടുകടത്തിയത്. രണ്ട് മാസം മുമ്പ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ കോഴിക്കോട് സ്വദേശിയെയാണ് കഴിഞ്ഞ ദിവസം നാടുകടത്തിയത്.Saudi

സൗദിയിലെത്തുന്ന പ്രവാസികൾ രാജ്യത്തെ ഗവൺമെൻറ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ പൂർണ സഹകരണം ഉറപ്പാക്കണമെന്ന് സാമൂഹിക രംഗത്തുള്ളവർ ആവശ്യപ്പെട്ടു. പുതുതായി ജോലിയന്വേഷിച്ച് എത്തുന്ന യുവാക്കളാണ് നാടുകടത്തിലിന് വിധേയമാകുന്ന പ്രവർത്തികളിലേർപ്പെടുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. രാജ്യത്തേക്കെത്തുന്നവർ ഇവിടുത്ത നിയമങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും ഈ രംഗത്തുള്ളവർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *