വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസിന് അതൃപ്‌തി; ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണും

Kerala Congress

കോട്ടയം: വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിക്കും. ജോസ് കെ മാണി നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് അതൃപ്‌തി അറിയിക്കുക. നിയമ ഭേദഗതി തികച്ചും കർഷ വിരുദ്ധമാണെന്നാണ് കേരളാ കോൺഗ്രസ് എം നിലപാട്.Kerala Congress

കുടിയേറ്റ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് തുടക്കം മുതൽ തന്നെ കേരള കോൺഗ്രസ് എം രംഗത്തുണ്ട്. അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് വനത്തോട് ചേർന്നുള്ള കൃഷിഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്നതടക്കമുള്ള കാര്യങ്ങളിലും കേരള കോൺഗ്രസിന് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *