സാങ്കേതിക തകരാർ: എല്ലാ വിമാനങ്ങളും നിലത്തിറക്കി അമേരിക്കൻ എയർലൈൻസ്
വാഷിങ്ടൺ: ക്രിസ്മസ് തിരക്കുകൾക്കിടെ എല്ലാ വിമാനങ്ങളെയും ഒന്നിച്ച് നിലത്തിറക്കി അമേരിക്കൻ എയർലൈൻസ്. സാങ്കേതിക തകരാറാണ് വിമാനങ്ങളെ നിലത്തിറക്കാൻ കാരണമെന്ന് അമേരിക്കൻ എയർലൈൻസ് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്ത് തരത്തിലുള്ള തകരാറാണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.Airlines
അപ്രതീക്ഷിത തകരാർ കമ്പനിയുടെ നിക്ഷേപങ്ങളിൽ 3.8 ശതമാനം ഇടിവുണ്ടാകുന്നതിന് കാരണമായി. എപ്പോഴാണ് വിമാനങ്ങൾ വീണ്ടും പറത്താനാവുക എന്നത് വ്യക്തല്ല, എന്നാൽ എത്രയും പെട്ടെന്ന് തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു.
യാത്രമുടങ്ങിയ പലരും കമ്പനിക്കെതിരെ രൂക്ഷവിമർശനവുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.