നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു
നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് . പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണം.Neyyattinkara
ഒരാൾ എത്തി കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെട്ടേറ്റ ലെനിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.