ദോഫാർ മേഖലയിൽ നേരിയ ഭൂകമ്പം

earthquake

മസ്‌കത്ത്: ഒമാനിലെ ദോഫാർ മേഖലയിൽ നേരിയ ഭൂകമ്പം രേഖപ്പെടുത്തി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ദോഫാർ ഗവർണറേറ്റിലെ ഷലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് നേരിയ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട് ചെയതത്.earthquake

റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച രാവിലെ 11:45 നാണ് ഉണ്ടായത്. മേഖലയിലെ ഏറ്റവും വലിയ നഗരമായ സലാലയിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രമെന്ന് കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *